കെ.എന്‍ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: കെ.എന്‍ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പി സി വിഷ്ണുനാഥ്. ധനമന്ത്രിയുടെ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. 29 ന് കൊണ്ട് വന്ന അടിയന്തര പ്രമേയത്തില്‍ വസ്തുതാപരമായ നിരവധി പിശകുകള്‍ വന്നു. സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളെയും രാഷ്ട്രീയത്തെയും അറിയാത്തവരാണോ ഈ നാട്ടിലുള്ളതെന്നും വിഷ്ണുനാഥ് പറഞ്ഞു.(ജ ഇ ഢശവെിൗിമവേ അഴമശിേ െഗ ച ആമഹമഴീുമഹ)

അച്യുതാനന്ദന്‍ ഗവണ്‍മെന്റ് ക്ഷേമപെന്‍ഷന്‍ 500 രൂപയായി വര്‍ദ്ധിപ്പിച്ചു എന്ന് പറഞ്ഞു. എ.കെ ആന്റണിയുടെ കാലത്ത് രണ്ടര വര്‍ഷം പെന്‍ഷന്‍ കുടിശികയായിരുന്നു എന്ന് പറഞ്ഞു. 2007 ല്‍ തോമസ് ഐസക് നല്‍കിയ മറുപടി പ്രകാരം ആന്റണി സര്‍ക്കാര്‍ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. അപ്പോഴാണ് ബാലഗോപാല്‍ രണ്ടര വര്‍ഷം കുടിശിക എന്ന് പറഞ്ഞത്. 2007 ല്‍ ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് രേഖാമൂലം നല്‍കിയ മറുപടിയാണ്. എന്നാല്‍ പ്രമേയം ഐകണ്ഠേന അംഗീകരിക്കേണ്ടി വരും എന്നുള്ളതുകൊണ്ടാണ് പ്രതിപക്ഷം നാടകം കളിച്ചു ഇറങ്ങിപ്പോയത് കെ എന്‍ ബാലഗോഗോപാല്‍ പറഞ്ഞു.

Top