യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി കുണ്ടറ എംഎല്‍എ പി.സി വിഷ്ണുനാഥിനെ പ്രഖ്യാപിച്ചു. എം.ബി രാജേഷ് ആണ് ഇടതുമുന്നണി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജെ. മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് പി.സി വിഷ്ണുനാഥ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

Top