വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥും കല്‍പ്പറ്റയില്‍ ടി. സിദ്ദിഖും മത്സരിച്ചേക്കും

തിരുവനന്തപുരം: പ്രാദേശിക എതിര്‍പ്പും തര്‍ക്കവും കാരണം മാറ്റിവെച്ച ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം രാത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും നടത്തിയ ചര്‍ച്ചയില്‍ ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ധാരണയായി.

വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥാകും സ്ഥാനാര്‍ഥി. കുണ്ടറയില്‍ പി.സി. വിഷ്ണുനാഥിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കൊല്ലമാണ് താത്പര്യം പ്രകടിപ്പിച്ചത്.എന്നാല്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയതോടെയാണ് വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റാനുള്ള നീക്കമുണ്ടായത്.ടി  സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Top