‘സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്’; പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്.

സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത് , എല്ലാ തെരഞ്ഞെടുപ്പിലെയും പോലെ ആചാരങ്ങള്‍ ലംഘിക്കാതെ കൃത്യമായി സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇനി സാംസ്‌കാരിക നായകന്മാര്‍ക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താന്‍ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം’ വിഷ്ണുനാഥ് കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാർക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . “കള്ളവോട്ടും കലയും” എന്ന വിഷയത്തിൽ ദേശിയ, സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തിൽ സെമിനാർ, 25 വർഷം തുടർച്ചയായി കള്ളവോട്ടു ചെയ്‌തവരെ ആദരിക്കൽ,കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.വേഗമാകട്ടെ സാംസകാരിക കേരളം കാത്തിരിക്കുന്നു

Top