കങ്കണയുടെ സിനിമയിൽ നിന്ന് പിന്മാറി ഛായാ​ഗ്രാഹകൻ പി.സി ശ്രീറാം

മുംബൈ : ബോളിവുഡ് നടി കങ്കണയുടെ ട്വീറ്റിനെ ചൊല്ലിയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിൽ നടിയുടെ സിനിമയിൽ നിന്നും പിന്മാറിഛായാ​ഗ്രാഹകൻ പി.സി ശ്രീറാം. കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഛായാഗ്രാഹകന്റെ ഈ പിന്മാറ്റം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പി.സി ശ്രീറാമിന്റെ പ്രതികരണം.

കങ്കണ നായികയായെത്തുന്ന സിനിമ നിരസിക്കേണ്ടി വന്നതിൽ അങ്ങേയറ്റം വിഷമം ഉണ്ടെന്നും പിന്മാറാൻ തന്നെയാണ് തന്റെ നിലപാടെന്നും, ആ തീരുമാനം നിർമാതാക്കൾക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . കൂടാതെ അവർക്ക് എല്ലാ ആശംസകളും നേരുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരിൽ കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ തർക്കത്തിലായിരുന്നു. ഇതോടെ നടിയെ രൂക്ഷമായി വിമർശിച്ച് സിനിമാ പ്രവർത്തകരും കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും കങ്കണയ്‌ക്കെതിരെ രംഗത്തെത്തി.

Top