ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി മല്‍സരിക്കില്ലെന്ന് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ്

കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി മല്‍സരിക്കില്ലെന്ന് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ്. പക്ഷേ വിശ്വാസികളെ മുറിവേല്‍പ്പിച്ചവര്‍ക്കെതിരേയും ആചാരാനുഷ്ഠാനങ്ങളേയും മതവിശ്വാസങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും വെല്ലുവിളിക്കാനും ശ്രമിച്ചവരുടെ പരജയം ഉറപ്പാക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് നേരത്തെ പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒമ്പതംഗ സമിതിയേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു.

Top