‘യൂസഫലിക്കെതിരെ പറഞ്ഞതിൽ തെറ്റുപറ്റി’ : പി.സി ജോർജ്

കൊച്ചി: വ്യവസായി എം.എ യൂസഫലിക്കെതിരെ പറഞ്ഞതിൽ തെറ്റുപറ്റിയെന്ന് പി.സി ജോർജ്. താൻ പരാമർശം പിൻവലിക്കുകയാണെന്നും പി.സി ജോർജ് പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യം ലഭിച്ചതിനെ തുടർന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി.സി ജോർജ് ഇക്കാര്യം പറഞ്ഞത്. അറസ്റ്റിന് കാരണമായ പരാമർശങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് പി സി ജോർജ് പറഞ്ഞു. തീവ്രവാദികൾക്കുള്ള പിണറായി സർക്കാരിന്റെ റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോർജ് പറഞ്ഞു. വിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായതിന് ശേഷം കോടതി ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദികളും രാജ്യദ്രോഹികളുമായവരുടെ വോട്ട് വേണ്ടെന്നാണ് താൻ പറഞ്ഞിട്ടുള്ളത്. രാജ്യത്തെ സ്‌നേഹിക്കാത്ത ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പി സി ജോർജ് പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് തോന്നിയപ്പോഴൊക്കെ തിരുത്തിയിട്ടുണ്ട്. എന്നാൽ ഇതങ്ങനെയല്ല. തനിക്ക് ഉറപ്പുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും പി സി ജോർജ് വ്യക്തമാക്കി.

Top