ദൈവമേ കൈതൊഴാം കെ. കുമാറാകണം ;ചിത്രത്തില്‍ പി സി ജോര്‍ജ് മുഖ്യമന്ത്രി

pc george

ലിംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്ന ചിത്രത്തില്‍ പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നു.

ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തുന്നത്. തന്റെ രംഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് നാളെയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്.

അനുശ്രീ നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോക്ടര്‍ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ ആല്‍വിന്‍ ആന്റണി എന്നിവരാണ്.

ശീനിവാസന്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, വിനായകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സിനിമയുടെ ചിത്രീകരണം പൂഞ്ഞാറില്‍ പുരോഗമിക്കുകയാണ്.

Top