pc george-vs achuthanandan-speaker

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ കോണ്‍ഗ്രസിന്റയും യുഡിഎഫിന്റെയും വാല്യക്കാരനെപോലെ പ്രവര്‍ത്തിച്ച സ്പീക്കര്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

ഉമ്മന്‍ചാണ്ടിയുടെ പ്രീതിനേടാനാണ് സ്പീക്കര്‍, എംഎല്‍എ സ്ഥാനം രാജിവച്ച പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞു. അതിനാല്‍ കോടതി വിധി മാനിച്ച് സ്പീക്കര്‍ രാജിവെയ്ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

Top