മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലില്‍ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പി.സി. ജോര്‍ജ്

കൊല്ലം: മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലില്‍ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതല്ല വനിതാ മതിലിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറിച്ച് സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഭയപ്പെടുത്തി തെരുവിലിറക്കാമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സംരക്ഷണസമിതിയുടെ വിശ്വാസസംരക്ഷണ മഹാസമ്മേളനം കണ്ണനല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top