വാര്‍ത്തകളില്‍ താരമായി വീണ്ടും പി സി ജോര്‍ജ് ; റോഡ് ഉദ്ഘാടനം ചെയ്തത് ബസ് ഓടിച്ച്

പൂഞ്ഞാര്‍: വാര്‍ത്തകളില്‍ താരമായി വീണ്ടും പി സി ജോര്‍ജ് എം എല്‍ എ.

തന്റെ മണ്ഡലത്തില്‍ പുതിയതായി നിര്‍മിച്ച റോഡ് എം എല്‍ എ ഉദ്ഘാടനം ചെയ്തത് ബസ് ഓടിച്ചായിരുന്നു.

വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന എരുമേലി എട്ടാം വാര്‍ഡിലാണ് എഎല്‍എയുടെ നിര്‍ദേശപ്രകാരം റോഡ് നിര്‍മിച്ചത്.

കാടിന് നടുവിലൂടെ കടന്ന് പോവുന്ന അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ദുര്‍ഘടമായ ഒരു ചെറിയ റോഡിന്റെ പണിയാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് നിര്‍മാണം നടത്തി ഉദ്ഘാടനം ചെയ്തത്.

ബോണസായി ഒരു ബസും നല്‍കി. ഉദ്ഘാടനത്തിന് ഡ്രൈവറായി തന്നെ പി.സി ജോര്‍ജ് എത്തുകയും ചെയ്തു.

ഡ്രൈവിങിനായി എംഎല്‍എ സീറ്റിലിരുന്നതോടെ റോഡില്‍ നില്‍ക്കുന്നവര്‍ക്കു നിയമ പ്രകാരമുള്ള മുന്നറിയിപ്പും സംഘാടകര്‍ നല്‍കി.

Top