ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു

pc-george

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. മാണിയുടെ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.

തന്റേയും ജനപക്ഷം പാര്‍ട്ടിയുടേയും പിന്തുണ എല്‍.ഡി.എഫിനാണെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കെ.എം മാണി കാലുവാരിയാണെന്നും ജോര്‍ജ് ആരോപിച്ചു. ഇപ്പോഴത്തെ തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടതാണെന്നും യു.ഡി.എഫിലേക്ക് മടങ്ങിപ്പോകുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.

Top