ദളിത് സംഘടനകള്‍ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്നത് അപലപനീയമെന്ന് പി സി ജോര്‍ജ്ജ്‌

pc george

കുവൈറ്റ് : ദളിത് സംഘടനകള്‍ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് പി സി ജോര്‍ജ്ജ്‌ എംഎല്‍എ. കുവൈറ്റില്‍ പ്രതികരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വര്‍ഷങ്ങളായി നടക്കുന്നതാണ് പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന് നേരെയുള്ള കടന്നാക്രമണം. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുള്ളതാണ്.

സമരത്തെയോ ഹര്‍ത്താലിനെയോ അനുകൂലിക്കുകയല്ലെന്നും, അവരുടെ സമരത്തെ മാത്രം അടച്ചാക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ചില സംഘടനകളും, മുതലാളിമാരും വൃത്തികെട്ട മനസ്സിന്റെ ഉടമകളുമാണ് ഇതിനൊക്കെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ദളിത് വിഭാഗങ്ങളുടെ സമരത്തിന് പരിപൂര്‍ണ പിന്തുണ കേരള സമൂഹം പ്രഖ്യാപിക്കണമെന്നും, ജനപക്ഷവും പി സി ജോര്‍ജും സര്‍വ പിന്തുണയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top