വോട്ടു ചോദിച്ചെത്തിയപ്പോള്‍ കൂക്കുവിളി, വോട്ടു വേണ്ടെന്ന് പി.സി ജോര്‍ജ്

pc george

കോട്ടയം: തെരഞ്ഞെടുപ്പിനായി ഈരാറ്റുപേട്ട തേവരുപാറയില്‍ വോട്ടു ചോദിച്ചെത്തിയ പി.സി.ജോര്‍ജിന് നേരെ കൂക്കുവിളി. കൂക്കി വിളിച്ചവരുടെ വോട്ടു വേണ്ടെന്ന പ്രഖ്യാപനവുമായി പി.സി ജോര്‍ജിന്റെ തനതു ശൈലിയുള്ള മറുപടിയും. കൂവിയ നാട്ടുകാരോട് തിരഞ്ഞെടുപ്പില്‍ ജയിച്ച് വന്നിട്ട് കാണാമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

‘ഒരു സ്ഥാനാര്‍ഥിയാണ് ഞാന്‍. വോട്ടു ചോദിച്ചു വരുന്നയാളോടു മാന്യമായി പെരുമാറണം. ഇലക്ഷന്‍ കമ്മിഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയിക്കിടക്കും. എന്റെ മാന്യത കൊണ്ടത് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ടില്ലാതെ തന്നെ ഞാന്‍ ജയിക്കും. കൂവിയാല്‍ പേടിച്ചോടുന്നവനല്ല ഞാന്‍. ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെത്തന്നെ കാണും’ പി.സി ജോര്‍ജ് പറഞ്ഞു.

നിന്റെയൊക്കെ വീട്ടിലെ കാരണവന്‍മാര്‍ നന്നാകണം ആദ്യം. സൗകര്യമുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്നും രോഷത്തോടെ പി.സി. നാട്ടുകാരോടു പറഞ്ഞു.

Top