ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ ജനങ്ങള്‍ക്ക് ആപത്താണെന്ന് പിസി ജോര്‍ജ്

കോട്ടയം : ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേ ജനങ്ങള്‍ക്ക് ആപത്താണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. കാട്ടുപന്നികളെയും പെരുമ്പാമ്പുകളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍, മനുഷ്യജീവന് വില നല്‍കുന്നില്ലെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മലയോരമേഖലകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ കോരുത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകളും ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ ഭൂവിസ്തൃതിയുടെ 72.44% വനപ്രദേശമായ ഇടുക്കി ജില്ലയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആയി മാറിയാല്‍ വില്ലേജുകളെയാണ് അത് ബാധിക്കുന്നത്. ജില്ലയില്‍ ജനജീവിതം അസാധ്യമായി തീരുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നുംഅദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Top