കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രം മത്സരിക്കുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രം മത്സരിക്കുമെന്ന് പി.സി. ജോര്‍ജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അവരോട് സ്‌നേഹം കൂടും. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് വോട്ട് വര്‍ധിച്ചിട്ടുണ്ട്. തനിക്ക് മുസ്ലീം വിരുദ്ധതയില്ല. ഇത്തവണ 40,000 വോട്ടിന് പൂഞ്ഞാറില്‍ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top