കോട്ടയം ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു.

അതേസമയം കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി പറഞ്ഞു. മാണിയെ സ്നേഹിച്ചവര്‍ക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ല. രണ്ടില ചിഹ്നത്തിനായുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ പരാക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു.

Top