പൊതുപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകുമെന്നും മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കേണ്ടി വരുമെന്നും പി സി ജോര്‍ജ്. തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിസി ജോര്‍ജ് പരാജയം ഏറ്റുവാങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പി സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 27821 വോട്ടുകള്‍ക്കാണ് പി സി വിജയിച്ചത്.

 

Top