തന്റെ മണ്ഡലത്തില്‍ 47 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായെന്ന് പി.സി ജോര്‍ജ്

pc-george

പൂഞ്ഞാര്‍: തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്ന് പി സി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കു നോക്കിയപ്പോള്‍ മനസ്സിലായതാണ്. ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഒന്നര മാസം മുമ്പ് തിക്കോയില്‍ നിന്ന് ഒരു പെണ്‍കുട്ടി പോയി. പ്രാര്‍ഥിച്ചു കൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതു തുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടു കാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു, പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല. ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

 

Top