pc george on actress assault

തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ സിനിമാതാരത്തെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനും പങ്കുണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എ.

തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും പോലീസ് ചോദ്യം ചെയ്യാന്‍ തയാറാകണം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണണെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ‘കേരള ജനപക്ഷ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു. കേരള നിയമസഭക്ക് മുമ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി. ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

യുഡിഎഫുമായോ എല്‍ഡിഎഫുമായോ യോജിച്ച് പ്രവര്‍ത്തിക്കാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രാദേശിക തലത്തില്‍ അഴിമതി അന്വേഷണ സ്‌ക്വാഡ് രൂപീകരിക്കുമെന്നും അദേഹം പറഞ്ഞു.

78 അംഗ സംസ്ഥാനകമ്മിറ്റിയേയും ജില്ലാ കണ്‍വീനര്‍മാരെയുമാണ് നിലവില്‍ പ്രഖ്യാപിച്ചത്. അഴിമതിക്കും വികസന മുരടിപ്പിനുമെതിരായ പ്രസ്ഥാനമാണ് കേരള ജനപക്ഷ സംഘടനയെന്ന് പിസി ജോര്‍ജ് പറഞ്ഞു. യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളുമായി ചേര്‍ന്ന് നിന്നത് തെറ്റായിപ്പോയി. ഇനി അങ്ങിനെയൊരു മുന്നണി ചേരലിനില്ലെന്നും അദേഹം പറഞ്ഞു.

പ്രവാസികള്‍, പിന്നോക്കവിഭാഗങ്ങള്‍, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും പി സി ജോര്‍ജ് അറിയിച്ചു.

Top