കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തതാണ് ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണമെന്ന് പിസി ജോര്‍ജ്

കൊച്ചി: കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തതാണ് ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണമെന്ന് പിസി ജോര്‍ജ് എംഎല്‍എ.

നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ജാമ്യം ലഭിക്കുമെന്ന് തനിക്കുറപ്പുണ്ട്, തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയാല്‍ അപ്പോള്‍ പൊലീസിന് മറുപടി നല്‍കുമെന്നും പിസി അറിയിച്ചു.

കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നാണ് ആഗ്രഹമെന്നും, കക്ഷി ചേര്‍ത്താല്‍ സിബി ഐയെ സമീപിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

കോടിയേരിയുടെ വാക്കുകളില്‍ തന്നെ കേസിന് പുറകില്‍ ആരാണെന്നത് വ്യക്തമാണെന്നും, ദിലീപ് അകത്ത് കിടക്കട്ടെയെന്നാണ് കോടിയേരി ഉദ്ദേശിക്കുന്നതെന്നും പിസി ആരോപിച്ചു.

സിപിഐഎം ഉന്നത നേതാവിന്റെ മകനാണ് ഇതിന് പിന്നില്ലെന്നും, മഞ്ജു വാര്യരുടെ പുതിയ ചിത്രത്തില്‍ നായകവേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതുകൊണ്ടാണ് ദിലീപിനെതിരെ അയാള്‍ നില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം ഭാര്യയുമായി വിവാഹമോചനം നടത്തിയ ബൈജു കൊട്ടാരക്കരയ്ക്ക് സ്ത്രീത്വത്തെ പറ്റി പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും പിസി തുറന്നടിച്ചു.

Top