പി സി ജോര്‍ജ് ഫാക്ടര്‍ ഗുണം ചെയ്തില്ലെന്ന് തുറന്നു പറഞ്ഞ് കെ സുരേന്ദ്രന്‍

k surendran

പത്തനംതിട്ട : എന്‍ഡിഎക്ക് പരസ്യ പിന്തുണയുമായി പിസി ജോര്‍ജജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്ന് കിട്ടിയില്ലെന്ന് തുറന്ന് പറഞ്ഞ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പി സി ജോര്‍ജ് ഫാക്ടര്‍ ഗുണം ചെയ്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ ജയിക്കുമെന്ന് ബിജെപിക്ക് പുറത്ത് നിന്ന് ആദ്യമായി ഒരാള്‍ പറയുന്നത് പിസി ജോര്‍ജ് ആയിരുന്നെന്നും കെ സുരേന്ദ്രന്‍ ഓര്‍മ്മിച്ചു. എന്നാല്‍ സ്വാധീനമേഖലയില്‍ പോലും വോട്ട് കുറഞ്ഞതിന്റെ സാഹചര്യവും കാരണവും പാര്‍ട്ടി ഫോറങ്ങളില്‍ വിശദമായി വിലയിരുത്തുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Top