പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് എംഎല്‍എ പങ്കെടുത്ത പരിപാടിയില്‍ ചീമുട്ടയേറ്

PC George

പൂഞ്ഞാര്‍: പി.സി.ജോര്‍ജ് എംഎല്‍എ പങ്കെടുത്ത പരിപാടിയില്‍ ചീമുട്ടയേറ്. പെരിങ്ങുളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ചീമുട്ടയേറുണ്ടായത്.

ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ ഒരാള്‍ സ്റ്റേജിലേയ്ക്കു മുട്ടയെറിയുകയായിരുന്നു.

എന്നാല്‍ ജനപക്ഷ വാര്‍ഡംഗം അനില്‍കുമാറിന്റെ ശരീരത്തിലാണു മുട്ട പതിച്ചത്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

Top