പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും 13ാം തവണ പരാതി നല്‍കിയത് എന്തുകൊണ്ടെന്ന് പി സി ജോര്‍ജ്

pc george

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ആഞ്ഞടിച്ച് എംഎല്‍എ പി സി ജോര്‍ജ്. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പരാതി ഉണ്ടെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പീഡനം നടന്ന ദിവസം തന്നെ കന്യാസ്ത്രീ കന്യകയല്ലാതായി. അവര്‍ക്ക് തിരുവസ്ത്രം ധരിക്കാനുള്ള യോഗ്യതയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണം. കേരള പൊലീസിന് വേറെ പണിയില്ലാത്തതു കൊണ്ടാണ് ബിഷപ്പിനെതിരായി അന്വേഷണം നടത്തുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും ജോര്‍ജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാമെന്നും ജോര്‍ജ് പറഞ്ഞു.

Top