ഇനി ബന്ധമില്ല; എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിസി ജോര്‍ജ്

PC George

കോട്ടയം : മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ ഘാതകര്‍ക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ. എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും ജനപക്ഷം നേതാവ് കൂടിയായ പി.സി. ജോര്‍ജ് പറഞ്ഞു.

എസ്.ഡി.പി.ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്നും ജോര്‍ജ് അറിയിച്ചു. കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

Top