മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു, പിരിച്ചുവിടണമെന്ന് പി.സി.ജോര്‍ജ്

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തിനായി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതിന് പിന്നാലെ കെ.എം.മാണിയുടെ മരണത്തില്‍ജോസ് കെ.മാണി രാഷട്രീയം കളിച്ചുവെന്ന ആരോപണവുമായി പി.സി.ജോര്‍ജ്. കെ.എം.മാണിയുടെ ആരോഗ്യനില കൂടുതല്‍ വഷളായ സാഹചര്യത്തിലും ജോസ്. കെ.മാണിയും ഭാര്യയും വോട്ട് തേടി നടക്കുകയായിരുന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ‘മാണിഗ്രൂപ്പിനെ പിരിച്ചുവിടണമെന്നാണ് തന്റെ അഭിപ്രായം. സ്വന്തം അപ്പനായ കെ.എം.മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ്.കെ.മാണി. മാണിസാറിനോട് എന്തുകൊണ്ടാണ്
വൈരാഗ്യം ഉണ്ടായതെന്ന് പരിശോധിക്കേണ്ടതുണ്ട്. അത് ഞാന്‍ അദ്ദേഹത്തോട് തന്നെ സംസാരിച്ചിട്ടുള്ള കാര്യമാണ്. മാണിസാറിനോട് മകന് അലര്‍ജിയാണ്. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാന്‍ കഴിയുക പി.സി.ജോര്‍ജ് ചോദിച്ചു.

നിലവില്‍ കേരളാ കോണ്‍ഗ്രസില്‍ രണ്ട് ചേരികളായി തിരിഞ്ഞ് ചെയര്‍മാന്‍ സ്ഥാനത്തിനായി ചരടുവലി നടക്കുകയാണ്. കെ. മാണിയെ ചെയര്‍മാനാക്കി, സി.എഫ്. തോമസിനെ പാര്‍ലമെന്ററി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം.

Top