പി.സി. ചാക്കോയെ ഡല്‍ഹി ഘടകത്തില്‍ നിന്ന് നീക്കണമെന്ന് കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയെ ഡല്‍ഹി ഘടകത്തിന്റെ ചുമതലയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം എഐസിസിക്ക് കത്ത് നല്‍കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനു പിന്നാലെയാണ് ചാക്കോയ്‌ക്കെതിരേ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വേളയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേരണമെന്ന നിലപാടാണ് പി.സി. ചാക്കോ എടുത്തത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം അന്നുതന്നെ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളും.

Top