സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരനാണെന്ന് പി സി ചാക്കോ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരനാണെന്ന് പി സി ചാക്കോ പറഞ്ഞു. അധികം താമസിയാതെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരനെ തള്ളിപ്പറയുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സില്‍വര്‍ലൈനില്‍ പ്രതിപക്ഷം നടത്തുന്നത് നിലനില്‍പ്പിനായുള്ള സമരമാണെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നടത്തിയ പ്രതികരണത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

 

Top