പിബിഎല്‍ അഞ്ചാം സീസണ്‍; അവാധെ വാരിയേഴ്സിന് വമ്പന്‍ ജയം

ലക്നൗ: പിബിഎല്‍ അഞ്ചാം സീസണിലെ മത്സരത്തില്‍ അവാധെ വാരിയേഴ്സിന് വമ്പന്‍ ജയം. മുംബൈ റോക്കറ്റ്സിനെതിരെയാണ് അവാധെ വാരിയേഴ്സ് മത്സരിച്ചത്.

വോങ് വിങ് കി വിന്‍സെന്റ്, ബെയ് വെന്‍ സാങ് തുടങ്ങിയവര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അവാധെ വാരിയേഴ്സ് ജയത്തോടെ 10 പോയന്റുമായി രണ്ടാം സ്ഥാനത്ത് എത്തി.

മുംബൈയുടെ കിം സ രംഗ്, പിയ സെബാദിയ സഖ്യം, അവാധെയുടെ ക്രിസ്റ്റിന പെഡേഴ്സണ്‍, കോ സങ് ഹ്യു സഖ്യത്തെ 15-9, 15-14 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്നു നടന്ന വനിതാ സിംഗിള്‍സില്‍ ബെയ്വന്‍ സാങ്, മുംബൈയുടെ കഹോ ഗാര്‍ഗിനെ തകര്‍ക്കുകയും ചെയ്തു. സ്‌കോര്‍ 15-3, 15-4.

Top