പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം

ലക്നൗ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം. പിവി സിന്ധുവും സംഘവും 2-1ന് എന്ന പോയന്റ് നേടിയാണ് വിജയിച്ചത്. അവാധെ വാരിയേഴ്സിനെയാണ് ഹൈദരാബാദ് ഹണ്ടേഴ്സ് തോല്‍പ്പിച്ചത്.

മിക്സഡ് ഡബിള്‍സില്‍ ഷിന്‍ ബീക്ക് ചിയോള്‍, ക്രിസ്റ്റിന പെഡേഴ്സണ്‍ സഖ്യത്തെ ഹൈദരാബാദിന്റെ വ്ലാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-12,15-14.

എന്നാല്‍ രണ്ടാം പുരുഷ സിംഗിള്‍സില്‍ വോങ് വിങ് കി വിന്‍സെന്റ് 15-14, 15-9 എന്ന സ്‌കോറില്‍ ഹൈദരാബാദിന്റെ ഡാരന്‍ ലിയുവിനെ മറികടന്നു. പുരുഷ ഡബിള്‍സില്‍ അവാധെയുടെ കോ സങ് ഹ്യുന്‍, ചിയോള്‍ സഖ്യം 15-12, 15-8 എന്ന സ്‌കോറിന് ഇവാനോവ് ബെന്‍ ലെന്‍ സഖ്യത്തേയും മുട്ടുകുത്തിച്ചു.

Top