കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ ജി ജി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

കൊല്ലം കണ്ടച്ചിറയിലാണ് പഴവിള രമേശന്‍ ജനിച്ചത്.1961 മുതല്‍ 1968 വരെ കെ ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പില്‍ സഹപത്രാധിപരായിരുന്നു. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചു.സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. അബുദാബി ശക്തി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, വിശ്വവേദി സാഹിത്യ പുരസ്‌കാരം, മഹാകവി പി ഫൗണ്ടേഷന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ കവിപ്രതിഭാ ബഹുമതി എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഞാനെന്റെ കാടുകളിലേക്ക്, മഴയുടെ ജാലകം, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങളും ഓര്‍മ്മകളുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര എന്നീ ഗദ്യഗ്രന്ഥങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാര്യ : സി രാധ. മക്കള്‍ : സൂര്യ സന്തോഷ്, സൗമ്യ സുഭാഷ്

Top