കായിക രംഗത്തെ സംഭാവനകള്‍; രണ്ടാം തവണയും ഡോക്ടറേറ്റ് നേടി പയ്യോളി എക്‌സ്പ്രസ്‌

കാണ്‍പൂര്‍: രണ്ടാം തവണ ഡോക്ടറേറ്റ് നേടി പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പി ടി ഉഷ.

കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കാണ്‍പൂര്‍ ഐ ഐ ടി യാണ് പുതിയതായി പി ടി ഉഷയ്ക്ക് ഡോക്ടറേറ്റ് നല്‍കിയത്.

2002ല്‍ കണ്ണൂര്‍ സര്‍വകലാശാലയാണ് ഇതിന് മുമ്പ് അവര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയത്.

കാണ്‍പൂരിലെ ഐ ഐ ടി കാമ്പസിലാണ് ഡോക്ടറേറ്റ് ദാന ചടങ്ങ് നടന്നത്.

Top