‘പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു’; പയ്യന്നൂർ എംഎൽഎയ്ക്കെതിരെ പൊലീസിൽ പരാതി

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനന് എതിരെ പൊലീസിൽ പരാതി. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് പരാതി. മധുസൂധനന് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മുസ്ലീം യൂത്ത് ലീഗാണ് പയ്യന്നൂർ ഡി വൈ എസ് പിയ്ക്ക് പരാതി നൽകിയത്.

ഫണ്ട് തിരിമറി ആരോപണങ്ങളിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ടി ഐ മധുസൂധനൻ എംഎൽഎയ്‍ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സ്ഥാനാർത്ഥി എന്ന നിലയിൽ മധുസൂധനൻ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ലെന്നാണ് വിമർശനം. എംഎൽഎ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ല, സ്ഥാനാർത്ഥി എന്ന നിലയിൽ പുലർത്തേണ്ട ജാഗ്രത മധുസൂദനൻ പുലർത്തിയില്ല എന്നൊക്കെയാണ് വിമർശനം ഉയർന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മധുസൂധനനെതിരെ എന്ത് നടപടി വേണമെന്നത് സംസ്ഥാന കമ്മറ്റി കൂടി ചർച്ച ചെയ്ത ശേഷമായിരിക്കും പ്രഖ്യാപനം. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ടി ഐ മധുസൂധനൻ ഉൾപ്പെടെ പയ്യന്നൂരിൽ നിന്നുള്ള ആറ് പേർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

 

Top