payyanoor speech; dgp statement

dgp

കണ്ണൂര്‍: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കില്ലന്ന വാര്‍ത്ത തെറ്റാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ഇതു സംബന്ധിച്ച തനിക്ക് ഇതുവരെ നിയമോപദേശം ലഭിച്ചിട്ടില്ല. നാളെ നിയമോപദേശം ലഭിക്കും, ശേഷം തിരുമാനമെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

പയ്യന്നൂര്‍ വിവാദ പ്രസംഗത്തില്‍ കോടിയേരിക്കെതിരെ കേസില്ലന്ന വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തെത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ കോടിയേരിയുടെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 24നു പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലെ കോടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും വയലില്‍ പണിയെടുത്താല്‍ വരമ്പത്തു കൂലി കിട്ടുമെന്ന് ആര്‍എസ്എസുകാര്‍ ഓര്‍ക്കണമെന്നുമായിരുന്നു കോടിയേരി പ്രസംഗത്തിനിടെ പറഞ്ഞത്.

സംഭവത്തെക്കുറിച്ച് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രസംഗം പരിശോധിക്കുമെന്നും നിയമോപദേശം ലഭിച്ച ശേഷം മറ്റു നടപടികളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിരുന്നു.

Top