Payyannur speech; sudheeran against kodiyeri

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അണികളോട് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

ഇത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണ്. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും ആഹ്വാനം ചെയ്ത കോടിയേരിക്ക് എതിരെ സര്‍ക്കാര്‍ കേസ് എടുക്കണം. ഇന്നലെയാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ബിജെപി-ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്ന് കോടിയേരി പറഞ്ഞത്.

ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ചുപോകാന്‍ പാടില്ല. വയലിലെ പണിക്ക് വരമ്പത്ത് കൂലി കിട്ടുമെന്ന് ആര്‍എസ്എസ് മനസിലാക്കണം. സിപിഐഎം സമാധാനമാണ് പിന്തുടരുന്നത്.എന്നാല്‍ ആക്രമിക്കാന്‍ വന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ പറ്റില്ല എന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം.

Top