Payyannur speech; DGP statement

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ബിജെപിആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ചുപോകാന്‍ പാടില്ലെന്നും കോടിയേരി പ്രസംഗിച്ചത്. തുടര്‍ന്ന് ഇന്ന് കോടിയേരിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.

വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഐഎമ്മിനോട് കളിക്കണ്ട. പൊലീസ് ആര്‍എസ്എസ് കൊലപാതകികളോടൊപ്പമാണ്. ആക്രമണങ്ങള്‍ നേരിടാന്‍ പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നുമായിരുന്നു പയ്യന്നൂരിലെ പ്രസംഗത്തില്‍ കോടിയേരി പറഞ്ഞത്.

Top