ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ നീക്കങ്ങളുമായി പേടിഎം

ഡൽഹി: ഓൺലൈൻ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം വ്യക്തിഗത വായ്പാ സംവിധാനം ഒരുക്കുന്നു. 24 മണിക്കൂറും 365 ദിവസവും ഈ സേവനം ലഭ്യമാകും. പത്ത് ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. പണം നല്‍കുന്നത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമായിരിക്കും. ഇതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

ഭൗതിക രേഖകളൊന്നും ആവശ്യമില്ലാതെ പൂര്‍ണമായും ഡിജിറ്റലായി തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനും പണം നേടാനുമാവും എന്നതാണ് പേടിഎം സംവിധാനത്തിന്റെ സവിശേഷത. പ്രൊഫഷണല്‍സിനും ശമ്പളം വാങ്ങുന്ന സ്വകാര്യ-സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് വായ്പ ലഭിക്കുക. 18 മുതല്‍ 36 മാസം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. ഇഎംഐ ഇതിനെ ആശ്രയിച്ചിരിക്കും. പേടിഎം ആപ്പിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന വിഭാഗത്തിലെ പേര്‍സണല്‍ ലോണ്‍ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഈ സംവിധാനം ഉപയോഗിക്കാനാവും.

Top