Paytm to help Indian sellers source 5 Mn goods from China

മുംബൈ: ഇന്ത്യയിലെ മികച്ച വില്‍പ്പനക്കാരെ കണ്ടെത്തി ചൈനീസ് കമ്പനികളുമായി കൂട്ടിയിണക്കി വിലക്കുറവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ പേ ടിഎം പദ്ധതി തയാറാക്കുന്നു.

ആലിബാബയുമായി സഹകരിച്ചായിരിക്കും പേടിഎം ഇത് നടപ്പാക്കുക. പേടിഎംവഴിയുള്ള വില്പനയില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള 2530 വ്യാപാരികളെയാണ് ആദ്യഘട്ടത്തില്‍ പുതിയ കൂട്ടുകെട്ടിന് തെരഞ്ഞെടുത്തിട്ടുള്ളത്.

ഹോം ആന്‍ഡ് കിച്ചന്‍, ഫാഷന്‍, മൊബൈല്‍ ആക്‌സസറീസ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലാകും ആദ്യം പരീക്ഷണം നടത്തുക.

ഈ വര്‍ഷം അവസാനിക്കുന്നതോടെ 10,000 കച്ചവടക്കാരെയെങ്കിലും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് പേ ടിഎമ്മിന്റെ പദ്ധതി. ചൈനയില്‍നിന്ന് ഗുണമേന്മയും അതോടൊപ്പം വിലക്കുറവുമുള്ള 50 ലക്ഷം ഉത്പന്നങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കും.

Top