പ്രാരംഭ ഓഹരി വിൽപനയ്ക്ക് പേടിഎം ഒരുങ്ങുന്നു

paytm

പ്രാരംഭ ഓഹരി വിൽപനയ്ക്ക് പേടിഎം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് കമ്പനിയാണ് പേടിഎം.  300 കോടി ഡോളർ ലക്ഷ്യമിട്ടുള്ള ഐപിഒ നവംബറിൽ ദീപാവലിയോട് അനുബന്ധിച്ചായിരിക്കും നടക്കുക. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഐ‌പി‌ഒ ആയി ഇത് മാറും. നിലവിൽ കോൾ ഇന്ത്യയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 2015ൽ 15,000 കോടി രൂപയാണ് കോൾ ഇന്ത്യ ഐപിഒയിലൂടെ സമാഹരിച്ചത്.

പേടിഎമ്മിന്റെ അനുബന്ധമായ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്കായി നിക്ഷേപ ബാങ്കുകളെ നിയമിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികയാണ്. മോർഗൻ സ്റ്റാൻലി, സിറ്റിഗ്രൂപ്പ്, ജെപി മോർഗൻ തുടങ്ങിയ നിക്ഷേപ ബാങ്കുകളെയാണ് കമ്പനി ഇതിനായി സമീപിച്ചത്. കൂടാതെ നിർദ്ദിഷ്ട ഐപിഒയുടെ പ്രവർത്തനം ആരംഭിക്കാൻ നിയമ സ്ഥാപനമായ ഖൈതാൻ ആന്റ് കമ്പനിയെയാണ് പേടിഎം നിയമിച്ചത്.

Top