ജൂൺ 30ന് മുമ്പ് ബുക്ക് ചെയ്താൽ ഗ്യാസ് സിലിണ്ടര്‍ സൗജന്യം

paytm

പ്രമോഷണൽ ഓഫറുകളുമായി പേടിഎം. എൽപിജി സിലിണ്ടറിന് കിടിലൻ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഡിജിറ്റൽ പെയ്മെൻറ് പ്ലാറ്റ്‍ഫോമായ പേടിഎം.പേടിഎം വാലറ്റിലൂടെ ഓൺലൈനായി എൽപിജി ഗ്യാസ് ബുക്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഓഫറുകൾ ലഭ്യമാകും.

നിലവിലെ സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടര്‍ എളുപ്പത്തിൽ നേടാനുള്ള സൗകര്യമാണ് പേടിഎം ഒരുക്കുന്നത്.പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. ജൂൺ 30 വരെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ഈ തുക ഉപയോഗിച്ച് മറ്റൊരു സിലിണ്ടര്‍ ബുക്ക് ചെയ്യാം. 500 രൂപയെങ്കിലും കുറഞ്ഞത് അടച്ച് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫറിൻെറ ഭാഗമായുള്ള സ്ക്രാച്ച് കാര്‍ഡ് ലഭിക്കുക.ബിൽ അടക്കും മുമ്പ് സ്ക്രാച്ച് കാര്‍ഡ് തുറക്കാം. ജൂൺ 30 വരെ 10 രൂപ മുതൽ 800 രൂപ വരെയാണ് ഇത്തരത്തിൽ ഓഫര്‍ ലഭിക്കുക.

Top