വ്യാജ പേരില്‍ തട്ടിപ്പ്; ടെലികോം കമ്പനികള്‍ക്കെതിരെ പേ ടിഎം കോടതിയില്‍

ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വൊഡാഫോണ്‍ എന്നവര്‍ക്കെതിരെ പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേ ടിഎം കോടതിയെ സമീപിച്ചു.

പേ ടിഎമ്മിനോട് സാദൃശ്യമുള്ള പേരില്‍ എസ്എംഎസ് പുഷ്‌ചെയ്ത് ഫിഷിങിന് സഹായിച്ചു എന്നതാണ് പരാതി. നിരവധിപേര് തട്ടിപ്പിനിരയായതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 100 കോടിരൂപ ഇതിലൂടെ നഷ്ടമുണ്ടായതായും പേ ടിഎമ്മിന്റെ ഹര്‍ജിയില്‍ പറയുന്നു. Paytm, PTYM, PTM, IPAYTN, PYTKYC, BPaytm, FPAYTM, PAYTMB എന്നിങ്ങനെ പേ ടിഎമ്മുമായി സാമ്യമുള്ള പേരുകള്‍ എസ്എംഎസില്‍ ചേര്‍ത്താണ് തട്ടിപ്പുകള്‍ വ്യാപകമായി നടന്നത്.

2018ല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി കൊണ്ടുവന്ന ടെലികോം കമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്റെ ലംഘനമാണിത്. ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമെ ഉപഭോക്താക്കള്‍ക്ക് ടെലികോം കമ്പനികള്‍ ഇത്തരം എസ്എംഎസുകളും കോളുകളും മറ്റും അനുവദിക്കാവൂ എന്ന് ട്രായിയുടെ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top