പുതിയ മെസേജിംഗ് അപ്ലിക്കേഷൻ ‘ഇന്‍ബോക്‌സ്’ അവതരിപ്പിച്ച് പേടിഎം

ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ പേടിഎം പുതിയ മെസേജിംഗ് ആപ്പ് അവതരിപ്പിച്ചു.

ഇന്‍ബോക്‌സ് എന്ന പേരിലാണ് പേടിഎം ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് ഫോൺ ഉപയോക്താക്കൾക്ക് ഇന്‍ബോക്‌സ് അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.

പേടിഎം വാലറ്റ് ഉപയോഗിച്ച് നിലവില്‍ നടത്തുന്ന പണമിടപാടും പുതിയ ഇന്‍ബോക്‌സ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാട്‌സ് ആപ്പ് അപ്ലിക്കേഷനോട് സമാനമാണ് ഇന്‍ബോക്‌സ്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യമടക്കം വാട് ആപ്പ് നല്‍കുന്ന എല്ലാ സുരക്ഷയും ഇന്‍ബോക്‌സും നല്‍കുന്നുണ്ട്.

വീഡിയോ ഷെയറിങ്, ലൈവ് ലൊക്കേഷന്‍, മെസേജ് റീകോള്‍ തുടങ്ങിയ മറ്റ് സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഫര്‍ നോട്ടിഫിക്കേഷന്‍, ക്യാഷ് ബാക്ക് നോട്ടിഫിക്കേഷന്‍, ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് എന്നിവയും ഇന്‍ബോക്‌സ് വാഗ്ദനം ചെയ്യുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് വെറും പണമിടപാട് എന്നതിനപ്പുറം ആശയ വിനിമയവും സാധ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പേടിഎമ്മിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് വ്യക്തമാക്കി.

Top