ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎം പുറത്ത്

ന്യൂഡല്‍ഹി: പേമെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. തുടര്‍ച്ചയായി ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി.

പേടിഎമ്മിന്റെ പേമെന്റെ ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാത്തത്. പേടിഎമ്മിന്റെ മറ്റു അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

Top