ജീവനക്കാരന് കൊറോണ; ഓഫീസുകള്‍ താത്കാലികമായി അടച്ചിട്ട് പേടിഎം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പേടിഎം ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓഫീസുകള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ച് അധികൃതര്‍. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസുകളാണ് താത്കാലികമായി അടച്ചിടുന്നത്. ഇറ്റലി സന്ദര്‍ശിച്ച ജീവനക്കാരനാണ് കൊറോണ ബാധിച്ചത്.

ഹോളി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് രാജ്യതലസ്ഥാനത്ത് എടുത്തിരിക്കുന്നത്. ആഘോഷ ഒഴിവാക്കാന്‍ രാഷ്ട്രപതി ഭവനും ഡല്‍ഹി സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top