ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്ത് പേടിഎം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ് ബാങ്കാണെന്ന് പേടിഎം അറിയിച്ചു. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെയായി പേടിഎം വിതരണം ചെയ്തത്.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗ് അവതരിപ്പിച്ചത്. പേടിഎം വാലറ്റില്‍നിന്ന് നേരിട്ട് പണം നല്‍കുന്ന രീതിയിലാണ് ഫാസ്ടാഗ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഫാസ്ടാഗ് വാലറ്റ് വേറെ ചാര്‍ജ് ചെയ്യേണ്ടതുമില്ല.

50 ലക്ഷംപേര്‍ക്ക് മാര്‍ച്ചോടെ ഫാസ്ടാഗ് നല്‍കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം.

Top