പേടിഎം മാള്‍ വഴി 22610 രൂപയ്ക്ക് ആപ്പിള്‍ ഐ ഫോണ്‍8 ലഭ്യമാകും

പ്പിള്‍ ഐഫോണ്‍ 8 അതിശയിപ്പിക്കുന്ന വില കുറവില്‍. പേടിഎം മാള്‍ വഴിയാണ് 22610 രൂപയുടെ വിലക്കുറവില്‍ ആപ്പിള്‍ ഐഫോണ്‍8 അറുപത്തി നാല് ജി.ബി ലഭ്യമാകുന്നത്. വെബ്‌സൈറ്റ് വഴി 67940 രൂപയും ആപ്പ് വഴി 58830 രൂപക്കുമാണ് മൊബൈല്‍ ഫോണ്‍ ലഭ്യമാകുക. ഇതിന് പുറമെ 13500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും പേടിഎം മാള്‍ വഴി ലഭ്യമാണ്. ഇത് വഴി 45330 രൂപയുടെ വിലക്കുറവില്‍ ഫോണ്‍ ലഭ്യമാകും. 256 ജി.ബിയുടെ ഐഫോണ്‍8 മോഡലിനും ഈ ഓഫര്‍ ലഭ്യമാണ്.

ഫ്‌ലിപ്പ്കാര്‍ടിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വഴി ആപ്പിളിന്റെ ഐഫോണ്‍8 അറുപത്തി നാല് ജി ബി 53999 രൂപക്ക് ലഭ്യമാണ്. 13941 രൂപ ഡിസ്‌കൗണ്ടിനാണ് ഫ്‌ലിപ്കാര്‍ട് ഫോണ്‍ വില്‍പന നടത്തുന്നത്. എച്.ഡി.എഫ്.സിയുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം കിഴിവിലും ഫോണ്‍ ലഭ്യമാണ്.

ആമസോണും ഗ്രെയ്റ്റ് ഇന്ത്യന്‍ സെയില്‍ വഴി 53999 രൂപയ്ക്കാണ് ഐഫോണ്‍8 വില്‍പന നടത്തുന്നത്. എസ്.ബി.ഐയുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആമസോണില്‍ 10 ശതമാനം കിഴിവും ലഭ്യമാണ്.

എല്‍.സി.ഡി ഡിസ്‌പ്ലൈയില്‍ 4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ 8 ന്റെ പ്രത്യേകത. 12 എംപി ലെന്‍സിന്റെ ബാക്ക് കാമറയും 7 മെഗാ പിക്‌സലിന്റെ മുന്‍കാമറയും കൂടെ ഫേസ് ടൈം എച്.ഡി യും ലഭ്യമാണ്. നാനോ സിം ഇടാന്‍ പാകത്തില്‍ പുറത്തിറങ്ങുന്ന ഐഫോണില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ വഴിയാകും ലോക്ക് ഓപ്ഷന്‍.

Top