ഇ-പേയ്‌മെന്റ് കമ്പനിയായ പേയ്പാല്‍ യുപിഐ സംവിധാനം ഇനി ഇന്ത്യയിലേക്കും

രാജ്യാന്തര ഇ-പേയ്‌മെന്റ് കമ്പനിയായ പേയ്പാല്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്(യുപിഐ) അധിഷ്ഠിത സംവിധാനം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

ധനകാര്യ സാങ്കേതികവിദ്യയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നാണ് പേയ്പാല്‍. അതേസമയം, പേയ്പാല്‍ യുപിഐ അധിഷ്ഠിത പണമിടപാടുകള്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ വാട്‌സാപ് പേയ്‌മെന്റ് സംവിധാനവും തുടക്കം കുറിക്കുമെന്നാണു സൂചന. യുപിഐ സംവിധാനം തുടങ്ങുന്നതിന് വാട്‌സാപ്പിന് എന്‍പിസിഐ(നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കിക്കഴിഞ്ഞു. റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി കൂടി ലഭിച്ചാല്‍ വാട്‌സാപ് പേയ്‌മെന്റും പേയ്പാല്‍ യുപിഐ സംവിധാനവും പ്രവര്‍ത്തനം ആരംഭിക്കും.

പിയര്‍-ടു-പിയര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ആരംഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് പേയ്പാല്‍. ഇത് വരും മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങും.

Top