പേനിയര്‍ സൊലൂഷന്‍സും ഗോസ്വിഫ് ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു

കൊച്ചി:പേനിയര്‍ സൊലൂഷന്‍സ് മുഖ പേയ്‌മെന്റ് പ്രോസസ്സ്‌കമ്പനിയായ ഗോസ്വിഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു.

സിംഗപ്പൂര്‍ ആസ്ഥാനമായ ഗോസ്വിഫ് ഇന്റര്‍നാഷണല്‍ ആഗോള സാമ്പത്തിക പരിഹാര ദായകരാണ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള പേനിയര്‍ ഇവരെ എറ്റെടുക്കുമ്പോള്‍ ഇന്ത്യയില്‍നിന്നും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ഈസ്റ്റ് അടക്കമുള്ള 16 രാജ്യങ്ങളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കുകയാണ്.

ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ പേയ്‌മെന്റ് സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി പേനിയര്‍ മാറുന്നു. ഇന്ത്യന്‍ പേയ്‌മെന്റ് രംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ് പേനിയര്‍.

ഗോസ്വിഫുമായുള്ള സഹകരണത്തിലൂടെ തെക്കുകിഴക്കന്‍ ഏഷ്യ, സിഐഎസ്, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബാങ്കുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ആഗോള വിപണിയില്‍ വിജയം കൈവരിക്കുകയുമാണ് ലക്ഷ്യമെന്ന് പേനിയര്‍ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ശ്രീ. പ്രഭു റാം പറഞ്ഞു.

രണ്ടു കമ്പനികളുടെയും സഹകരണത്തോടെ ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ പെയ്‌മെന്റ് തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍ സാധിക്കും.

പേനിയറിന്റെ നൂതന സംവിധാനങ്ങള്‍ ഇടപാടുകാര്‍ക്ക് വലിയ മൂല്യം പകര്‍ന്നു നല്‍കുമെന്ന് ഗോസ്വിഫ് ഇന്റര്‍നാഷണല്‍ സിഇഒ മാര്‍ക്ക് പാട്രിക്പറഞ്ഞു.

Top