ശമ്പള പരിഷ്‌കരണം; നഴ്‌സുമാരുടെ സമരം ആറാം ദിവസത്തിലേക്ക്

nurse strike

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക്. ഈ പശ്ചാത്തലത്തില്‍ യുഎന്‍എ പ്രതിനിധികളുമായി ലേബര്‍ കമ്മീഷണര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും.

നഴ്‌സുമാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചേര്‍ത്തല കെവിഎമ്മിലെ സമരം അവസാനിപ്പിക്കാന്‍ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നുമാണ് യുഎന്‍എ പറയുന്നത് . ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ ഈ മാസം 24ന് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നതിനും യുഎന്‍എ ആഹ്വാനം നല്‍കിയിട്ടുണ്ട്.

Top