പായല്‍ കുഞ്ഞുണ്ണിയില്‍ കേന്ദ്ര കഥാപാത്രമായി ഹരീഷ് പേരടി എത്തുന്നു

പ്രശസ്ത നടന്‍ ഹരീഷ് പേരടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഖില്‍ കാവുങ്കല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പായല്‍ കുഞ്ഞുണ്ണി. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാഹുല്‍ സി രാജ് ആണ്. ബോധി കൂള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ആര്‍ ഗിരീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാലത്തിനനുസരിച്ച് മാറ്റങ്ങളില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന കുഞ്ഞുണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. 50 വയസു പിന്നിട്ട കുഞ്ഞുണ്ണി സ്ത്രീ സാമീപ്യത്തിന് കൊതിക്കുന്നതും അതിനായുള്ള ശ്രമങ്ങളുമെല്ലാമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.

Top